ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനോടനുബന്ധിച്ച് ഗതാഗത സംവിധാനങ്ങൾ സജ്ജമാക്കി ഖത്തര്‍ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത്. 900 ബസുകളാണ് ഏഷ്യന്‍ കപ്പില്‍ കാണികള്‍ക്ക് സഞ്ചരിക്കാനായി ഒരുക്കിയിരിക്കുന്നത്
900 ബസില്‍ 50 ശതമാനം ഇലക്ട്രിക് ബസുകള്‍ ആയിരിക്കും. 54ലധികം രാജ്യങ്ങളില്‍ നിന്നും വിദഗ്ധ പരിശീലനം ലഭിച്ച 1000 ഡ്രൈവര്‍മാരും 500 സപ്പോര്‍ട്ടിംഗ് സാറ്റാഫും അടങ്ങുന്ന സംഘമാണ് സര്‍വീസ് നടത്തുന്നത്.
ഏഷ്യന്‍ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ യാത്രാ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമായിക്കഴിഞ്ഞു.
അൽ ബെയ്ത്ത്, അൽ ജനൂബ്, അൽ തുമാമ, അബ്ദുല്ല ബിൻ ഖലീഫ എന്നീ പ്രധാന സ്റ്റേഡിയങ്ങളിലേക്കുള്ള പ്രത്യേക മെട്രോ ഷട്ടിൽ സേവനങ്ങളും ലുസൈൽ സ്റ്റേഡിയത്തിനായുള്ള പാർക്ക് ആൻഡ് റൈഡ് ഓപ്ഷനുകളും ഏഷ്യൻ കപ്പിന്റെ ഭാഗമായി ഏർപ്പെടുത്തുന്നുണ്ട്.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മാമാങ്കം കാണാന്‍ എത്തുന്ന കാണികള്‍ക്ക് തടസമില്ലാത്ത യാത്രാനുഭവം നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് കര്‍വ സിഇഒ ഫഹദ് സാദ് അല്‍ ഖഹ്താനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക