വീണ്ടും സംവിധാന കുപ്പായമണിയാൻ ധനുഷ് ഒരുങ്ങുന്നു. ഡിഡി3 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ കൺസപ്റ്റ് പോസ്റ്ററും തീയതിയും മാത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ധനുഷിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കൺസപ്റ്റ് പോസ്റ്ററിൽ 24-12-2023 എന്ന് മാത്രമാണ് നൽകിയിരിക്കുന്നത്. കൃത്യം ഒരു വർഷം കഴിഞ്ഞ് ഡിസംബർ 2024 ന് ചിത്രം റിലീസ് ചെയ്യുമെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രം ഒരു റൊമാന്റിക് ഡ്രാമയായിരിക്കുമെന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ.
2017-ൽ പാ പാണ്ടി എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. രണ്ടാമത് റയാൻ എന്ന ചിത്രമായിരുന്നു സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക