തിരുവനന്തപുരം: നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ജില്ലകളിൽ നടക്കും. ഇന്ന് രാവിലെ 9 മണിക്ക് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിൽ നടക്കും.
11 മണിക്ക് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ് ആര്യനാട് പാലക്കോണം വില്ലാ നസ്രത്ത് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 3 മണിക്ക് കാട്ടാക്കട മണ്ഡലത്തിലെ സദസ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടക്കും.
നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ് 4.30 നു നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. പാറശാല മണ്ഡലത്തിലെ സദസ് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ വൈകിട്ട് 6 മണിക്ക് നടക്കും.
കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് , ആറ്റിങ്ങല്‍ , വാമനപുരം , നെടുമങ്ങാട് മണ്ഡലങ്ങളിലായിരുന്നു നവകേരള സദസ്സ് നടന്നത്. ശനിയാഴ്ച വൈകീട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക