മുംബൈ: മുംബൈ നഗരത്തില്‍ ജനുവരി 18 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ക്രിസ്മസ് പുതുവത്സര ആഘോഷ സമയങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് പൊതുനിരത്തുകളില്‍ നാലോ അതിലധികമോ ആളുകള്‍ കൂടുന്നത് നിരോധിച്ചു. ഡ്രോണുകള്‍, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടോറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ മുതലായവയുടെ ഉപയോഗത്തിന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ രേഖാമൂലമുള്ള അനുമതി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക