രാഹുൽ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാളയം പി സി. ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ജനുവരി 5 ന് വൈ സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.
ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ. സൂരജ് ജോൺ വർക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാലാ പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കഥ, തിരക്കഥ, സംഭാഷണം സത്യചന്ദ്രൻ പൊയിൽകാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്ന് എഴുതുന്നു. നിർമ്മാതാവ് ഡോ. സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ.
പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ. സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദ്ദിഖ് പന്തലൂർ സംഗീതം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക