അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്ത എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസ് ആയി.
അൻവർ അലി എഴുതിയ വരികൾക്ക് അവിൻ മോഹൻ സിത്താര സംഗീതം പകർന്ന്, സൂരജ് സന്തോഷ് ആലപിച്ച തീ മണലിൽ എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസ് ആയത്.
സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റ് നിരവധി താരങ്ങളും ഈ ഇന്തോ- ഒമാൻ സംരംഭത്തിൽ ഭാഗമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക