ഡല്‍ഹി: എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഇന്ത്യയിലെത്തി. രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയര്‍ലൈനായി മാറിയിരിക്കുകയാണ് എയര്‍ ഇന്ത്യ. ശനിയാഴ്ച ഉച്ചയോടെയാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങിയത്. വിമാനം ഇന്ത്യയിലെത്തിയ വിവരം എയര്‍ ഇന്ത്യ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിന് ഓര്‍ഡര്‍ നല്കിയ 250 വിമാനങ്ങളില്‍ ആദ്യ വിമാനമാണ് ഇപ്പോള്‍ എഎത്തിയത്. ഓര്‍ഡര്‍ ചെയ്ത 250 എണ്ണത്തില്‍ 20 എണ്ണം എ350-900 വൈഡ് ബോഡി വിമാനങ്ങളാണ്. ഇതിന് പുറമെ 20 എ350-1000 വിമാനങ്ങളും 210 എ320 നിയോ നാരോബോഡി വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. VT-JRA എന്ന രജിസ്ട്രേഷനിലുള്ള വിമാനമാണ് എത്തിയിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ എ350-900 വൈഡ് ബോഡി വിമാനം ജനുവരിയില്‍ സര്‍വ്വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഭ്യന്തര റൂട്ടിലെ സര്‍വ്വീസിനായാണ് ഉപയോഗിക്കുക. പിന്നീട് വിമാനം ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കായി ഉപയോഗിക്കും. പുതിയ വിമാനത്തിന്റെ ഷെഡ്യൂള്‍ വരുന്ന ആഴ്ചകളില്‍ എയര്‍ ഇന്ത്യ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക