ഹോളിവുഡ് നടന് ചാര്‍ലി ഷീനിനെ വീട്ടില്‍ക്കയറി ആക്രമിച്ചു. താരത്തിന്റെ മാലിബുവിലെ വസതിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റിലായി. ഇലക്ട്ര ഷ്റോക്ക് എന്ന സ്ത്രീയാണ് ചാര്‍ലി ഷീനിനെ ആക്രമിച്ചതിന് അറസ്റ്റിലായത്. ചാര്‍ലിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷ്റോക്ക് അദ്ദേഹം വാതില്‍ തുറന്നപ്പോള്‍ ആക്രമിക്കുകയായുിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിനും മോഷണശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മില്‍ ഇതിന് മുന്‍പും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുമ്പ് ഷീനിന്റെ കാറില്‍ ഷ്റോക്ക് പശപോലുള്ള ദ്രാവകം പുരട്ടിയ സംഭവവമുണ്ടായിട്ടുണ്ട്. നടന് മാര്ട്ടിന് ഷീനിന്റെ മകനാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഹോളിവുഡില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഒരു നടന് കൂടിയാണ്.
പ്ലാറ്റൂണ്‍, വാള് സ്ട്രീറ്റ്, യങ് ?ഗണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെയും സ്പിന്‍ സിറ്റി, ടു ആ?ന്‍ഡ് ഹാഫ് മെന്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ് ചാര്‍ലി ഷീന്‍. ഇതില്‍ വാള് സ്ട്രീറ്റില്‍ പിതാവ് മാര്ട്ടിന് ഷീനിനൊപ്പമാണ് ചാര്‍ലി വേഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക