നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പേരയില. പേരയില ഇട്ട് പലരും വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ഇത്തരത്തില്‍ പേരയില വെള്ളം പോലെ തന്നെ ഏറെ ആരോഗ്യഗുണങ്ങളുള്ള മറ്റൊന്നാണ് പേരയില ചായ. തണുപ്പ് കാലത്ത് പേരയില ചായ കുടിച്ചാല്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇലകളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗ പ്രതിരോധ ശേഷി ശക്തപ്പെടുത്താനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റ് ആണ്.
1 കപ്പ് വെള്ളം, 2 -3 പേരയില, തേന്‍ അല്ലെങ്കില്‍ പഞ്ചസാര എന്നിവ കൊണ്ട് പേരയില ചായ തയ്യാറാക്കാവുന്നതാണ്. ആദ്യം വെള്ളം തിളപ്പിക്കുക. 2-3 പേരയില ചേര്‍ക്കാം. 5-7 മനിറ്റ് വേവിക്കാം. ചായ കപ്പിലേക്ക് അരിച്ചെടുക്കാം. മധുരം ചേര്‍ക്കാം. പരമാവധി ഗുണം ലഭിക്കാന്‍ പേരക്കയില ചായ ഒരു ദിവസം 2-3 തവണ കുടിക്കുന്നത് നല്ലതാണ്.
ജലദോശവും പനിയും അകറ്റി നിര്‍ത്താനും സഹായിക്കുന്നു. പേരിയലയില് ആന്റി – ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള പ്രകൃതിദത്തമായ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചുമയും തൊണ്ടവേദനയും കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല പേരക്കയിലയില്‍ വിറ്റാമിന്‍ സി ധാരളമുണ്ട്. പേരക്കയില ചിയാ കുടിക്കുമ്പോള്‍ രോഗ പ്രതിരോധ ശേഷി വര്ഡദ്ധിച്ച് രോഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സഹായിക്കും.
ശൈത്യകാലത്ത് ദഹനക്കേട്, വയറുവീര്‍പ്പ്, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ ശമിപ്പിക്കാന്‍ സാധിക്കും. ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ഗുണകരമാണ്. പേരയില ചായ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈ സംയുക്തങ്ങള്ചര്മ്മത്തെ സംരക്ഷിക്കുകയും അകാല വാര്ദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക