ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിവേകാനന്ദന് വൈറലാണ്’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരിടവേളക്ക് ശേഷം സംവിധായകന് കമല്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത് കമല്‍ തന്നെയാണ്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലെ നായികമാരും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
ഗ്രേസ് ആന്റണി, മെറീന മൈക്കിള്‍, ജോണ നര്‍മ്മത്തില്‍ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വിവേകാനന്ദന് വൈറലാണ്. ആസിഫ് അലി, ധ്യാന്‍ ശ്രീനിവാസന്, ഭാവന, അനശ്വര രാജന് എന്നിവരാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക