മുംബൈ: ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ എണ്ണക്കപ്പല്‍ മുംബൈയിലെത്തി. ഗാര്‍ഡ് കപ്പലിന്റെ അകമ്പടിയിലാണ് ആക്രമണത്തിനിരയായ എം.വി കെം പ്ലൂട്ടോ എന്ന കപ്പല്‍ മുംബൈയിലെത്തിയത്. ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി ബംഗളൂരുവിലേക്ക് യാത്ര തുടരും. 20 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
മംഗളൂരുവിലേക്ക് അസംസ്കൃത എണ്ണയുമായി വരുകയായിരുന്ന ചരക്ക് കപ്പലിന് നേരെ കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചായിരുന്നു ആക്രമണം. ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായതോടെ പ്രവര്‍ത്തനം നിലച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക