ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയര്‍ന്നു. 412 പേര്‍ക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. കേരളത്തില്‍ 3128 പേര്‍ക്കും കര്‍ണാടകത്തില്‍ 344 പേര്‍ക്കും മഹാരാഷ്ട്രയില്‍ 50 പേര്‍ക്കും ഗോവയില്‍ 37 എന്നിങ്ങനെയാണ് കണക്കുകള്‍.
അതേസമയം, ഡല്‍ഹിയില്‍ കോവിഡിന്റെ ഉപ വകഭേദമായ ജെ.എന്‍ 1 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ സ്ഥിരീകരിക്കുന്ന ആദ്യ ജെഎന്‍ 1 കേസാണിത്. ഡല്‍ഹിയില്‍ കോവിഡിന്റെ ഉപ വകഭേദമായ ജെ.എന്‍ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എന്‍ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ ഒമിക്രോണ്‍ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്.
109 പേരില്‍ രാജ്യത്ത് ഒമിക്രോണിന്റെ ഉപ വകഭേദമായ ജെ.എന്‍ 1 കണ്ടെത്തി. ബുധനാഴ്ച ഗുജറാത്തില്‍ 36ഉം കര്‍ണാടകയില്‍ 34ഉം ഗോവയില്‍ 14ഉം മഹാരാഷ്ട്രയില്‍ 9ഉം കേരളത്തില്‍ 6ഉം രാജസ്ഥാനില്‍ 4ഉം തമിഴ്നാട്ടില്‍ 4ഉം തെലങ്കാനയില്‍ 2ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റ ദിവസം 34 കേസുകള്‍ സ്ഥിരീകരിച്ച ഗോവയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക