‘ഭാരത് ജി പി ടി’ എന്ന പേരിൽ റിലയൻസിന്റെ നേതൃത്വത്തിൽ എ ഐ സംവിധാനം ഒരുങ്ങുന്നതായി റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി അറിയിച്ചു.
ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണ് റിലയൻസിന്റെ നേതൃത്വത്തിൽ നിർമിത ബുദ്ധി അടിസ്ഥാന സംവിധാനമായ ഭാരത് ജി പി ടി ഒരുക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ആകാശ് അംബാനി പറഞ്ഞു.
വലിയ ലാംഗ്വേജ് മോഡലുകളുടെയും ജനറേറ്റീവ് നിർമ്മിത ബുദ്ധിയുടെയും ദശാബ്ദമാണ് നമുക്കു മുന്നിലുള്ളത് എന്നും ടെലിവിഷനുകൾക്കായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നതും ആലോചനയിലാണ് എന്നും അദ്ദേഹം അറിയിച്ചു. റിലയൻസിന്റെ ശ്രമം കമ്പനിയുടെ എല്ലാ മേഖലയെയും ഉൾക്കൊള്ളുന്ന എ ഐ അവതരിപ്പിക്കാനാണ്എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക