ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി ഇന്ത്യൻ നാവികസേന. മഹാരാഷ്ട്രയിലെ സിന്ധു ദുർഗിൽ ഡിസംബർ 4ന് നടന്ന നാവിക ദിനാഘോഷ ചടങ്ങിൽ നാവികസേനാ ഉദ്യോഗസ്ഥർക്കായി പുതിയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യൻ നാവികസേനയിലെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഉള്ള ഉദ്യോഗസ്ഥരായ അഡ്മിറൽ, വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ റാങ്കുകാർക്കാണ് പുതിയ എപൗലെറ്റുകൾ നൽകുക.
ബ്രിട്ടീഷ് ഭരണകാലത്ത് അവതരിപ്പിച്ച കൊളോണിയൽ പാരമ്പര്യത്തിലുള്ള നെൽസൺസ് റിങ്ങ് ആയിരുന്നു ഇന്ത്യൻ നാവികസേനയുടെ അടയാളമായി ഇതുവരെയും ഉപയോഗിച്ചിരുന്നത്. ഇതിന് പകരമായി ഭാരതീയ പൈതൃകത്തെ അടിസ്ഥാനമാക്കിയ പുതിയ ഡിസൈൻ ആയിരിക്കും ഇനിമുതൽ നാവികസേന ഉദ്യോഗസ്ഥർക്കുള്ള എപൗലെറ്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക