ബെഡ്റൂമിലും വാസ്തു പ്രകാരം ക്രമീകരണങ്ങള്‍ നടത്താം. വാസ്തുവനുസരിച്ച് കിടപ്പുമുറി സമചതുരാകൃതിയാലാണ് വേണ്ടത്. ഇവിടേയ്ക്കുള്ള വാതില്‍ പൂര്‍ണമായും തുറക്കാന്‍ സാധിക്കണം. മാത്രമല്ല വാതില്‍ തുറക്കുമ്പോള്‍ മനസിന് സന്തോഷം നല്കുന്ന എന്തെങ്കിലും സാധനങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.
കണ്ണാടി കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കിടക്കുമ്പോള്‍ പ്രതിബിംബം കാണത്തക്ക വിധത്തില്‍ യാതൊരു കാരണവശാലും കട്ടില് ഇടരുത്. രാത്രി നേരത്ത് കണ്ണാടി തുണി കൊണ്ടു മൂടിയിടണം. ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്.
ടെലിവിഷന്‍ അടക്കമുള്ള ഇലക്ട്രിക് സാധനങ്ങള്‍ കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. വയ്ക്കുകയാണെങ്കില്‍ തെക്കു കിഴക്കായി വേണം വയ്ക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക