ടെറസിൽ കൃഷി ചെയ്യുന്ന രീതി ഇന്നത്തെക്കാലത്ത് കൂടുതലാണല്ലോ. നല്ലതു പോലെ പരിപാലിച്ചാൽ വിട്ടാവശ്യത്തിനുള്ള നല്ലതുപോലെ പരിപാലിച്ചാൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ നമുക്ക് ഇവിടെ നിന്നു തന്നെ കിട്ടും. അത്തരത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന പറ്റുന്നതാണ് തക്കാളി കൃഷി. ടെറസിൽ തക്കാളി കൃഷി ചെയ്യുന്നവരുണ്ട്. എന്നാൽ പലപ്പോഴും വേണ്ട രീതിയിൽ പരിപാലിക്കാത്തത് ഇത് വിജയ്ക്കാതിരിക്കാൻ കാരണമാകുന്നു.
ടെറസിൽ ചെടി നടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
എങ്ങനെ വേണം ടെറസിന്റെ ഗാര്ഡന് എന്നതിനെക്കുറിച്ച് ഒരു ലേഔട്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ടെറസ് ഗാര്‍ഡന്റെ ഇരിപ്പിടം, കണ്ടെയ്നറുകള്‍ സ്ഥാപിക്കല്‍, നടക്കാനുള്ള സ്ഥലം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ചേര്‍ത്ത് കൃത്യമായി അറിഞ്ഞിരിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.
നിങ്ങളുടെ ടെറസിന് 4-6 മണിക്കൂര്‍ വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കാരണം മിക്ക ചെടികളും വെളിച്ചത്തിനോട് നല്ലചുപോലെ പ്രതികരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്, കുറച്ച് തണല്‍ സ്ഥാപിച്ച് നിങ്ങളുടെ ചെടിയെ അധിക ചൂടില്‍ നിന്ന് സംരക്ഷിക്കുകയും വേണം
വേനല്‍ക്കാലത്ത് വെള്ളം കൃത്യമായി നനക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വേനല്‍ക്കാലത്ത്, ടെറസ് ചെടികള്‍ക്ക് ദിവസത്തില്‍ രണ്ടുതവണ നനവ് ആവശ്യമായി വന്നേക്കാം, കാരണം ജലത്തിന്റെ ബാഷ്പീകരണം ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും. മറ്റ് ദിവസങ്ങളില്‍, മേല്‍മണ്ണ് വരണ്ടതായി തോന്നിയാല്‍ മാത്രമേ ചെടിക്ക് ആഴത്തില്‍ നനക്കേണ്ടതായുള്ളൂ.
കമ്പോസ്റ്റിംഗ് വെള്ളം നിലനിര്‍ത്തുന്നത് വര്‍ദ്ധിപ്പിക്കുകയും മണ്ണിലേക്ക് ശരിയായ അളവില്‍ പോഷകങ്ങള്‍ ചേര്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മണ്ണില്‍ കമ്പോസ്റ്റ് കലര്‍ത്താം, അല്ലെങ്കില്‍ ചവറുകള്‍ ഒരു പാളിയായി പ്രയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക