വീടും പരിസരവും നല്ല വൃത്തിയില്‍ സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ കിടക്കുന്നതും, മാലിന്യങ്ങള്‍ വീടിന് ചുറ്റും കുന്ന് കൂടുന്നതുമെല്ലാം തന്നെ എലികള്‍ വളരുവാൻ കാരണമാകുന്നു. എലികളെ പിടിക്കാന്‍ കെണി ഒരുക്കുന്നത് നല്ലതാണ്.
എലികളെ തുരത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പെപ്പര്‍മിന്റ് ഓയില്‍ എസ്സന്‍ഷല്‍ ഉപയോഗിക്കുക എന്നത്. എലികളെ തുരത്താന്‍ വേണ്ടി മാത്രമല്ല, വീടിന് നല്ല സുഗന്ധം നല്കി ഫ്രഷാക്കിയെടുക്കാനും പെപ്പര്‍മിന്റ് ഓയിലിന് സാധിക്കും.
ഓയില്‍ എടുത്തിട്ട് ഇതിലേയ്ക്ക് ഒരു പഞ്ഞിയുടെ കഷ്ണം മുക്കി എലിയുടെ മാളം കാണുന്നിടത്തും, എലി വരുന്ന സ്ഥലത്തുമെല്ലാം ഈ പഞ്ഞി കഷ്ണം ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക