വിവിധയിനം പാലുൽപന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ക്ഷീരകർഷകർക്ക് വളരെയധികം ആദായകരമായ ഒന്നാണ് പാലുൽപന്ന നിർമ്മാണം. ശരിയായ രീതിയിൽ എങ്ങനെ പാലുൽപന്നങ്ങൾ നിർമ്മിക്കാം? എന്തൊക്കെയാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? എന്നിവയെല്ലാം അറിയുന്നതിനായി അവസരമൊരുക്കുകയാണ് പാലക്കാട് ജില്ലയിലെ ആലത്തൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രം.
പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ താല്പര്യമുള്ളവർക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആലത്തൂരിലെ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ താല്പര്യമുള്ളവർക്ക് ജനുവരി 11 മുതൽ 23 വരെ നടക്കുന്ന ക്ഷീരോൽപ്പന്ന നിർമ്മാണം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
കുടുംബശ്രീ അംഗങ്ങൾ,ക്ഷീര കർഷകർ, സംരംഭകർ എന്നിവർക്കാണ് പരിശീലനത്തിന് അവസരം ഒരുക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 135 രൂപ പ്രവേശനഫീസ് അടച്ച് ജനുവരി എട്ടിന് വൈകുന്നേരം 3 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫീസ് അടച്ച് പരിശീലനത്തിന് രജിസ്റ്റർ ചെയ്യുന്നവർ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ആധാർ / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ കൊണ്ടുവരേണ്ടതാണ്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446972314,9496839675,9544554288,04922-226040 എന്നീ ഫോൺ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക