പുതുവർഷപ്പിറവിക്കായി കാത്തിരിക്കുകയാണ് മാലോകർ. പുത്തൻ പ്രതീക്ഷകളുമായി പുതിയൊരു വർഷത്തെ വരവേൽക്കുവാൻ ആഘോഷങ്ങളും ആരവവുമായി നാട് ഒരുങ്ങി കഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും എന്ന് വേണ്ട, ഓരോ കുഞ്ഞു പ്രദേശങ്ങളും വിവിധങ്ങളായ പരിപാടികളുമായാണ് പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുത്തിരിക്കുന്നത്.
പലയിടങ്ങളിലും പാർട്ടികളും ആഘോഷങ്ങളുമായി സുഹൃത്തുക്കളുടെ ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, വീടുകൾ, എന്ന് വേണ്ട ചെറിയ തുരുത്തുകളിൽ പോലും ഏറെ പ്രതീക്ഷയോടെയാണ് പുതിയ വർഷത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത്. 2024 ലോകമെമ്പാടുമുള്ളവർക്ക് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ ആകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക