കൊച്ചി: ശ്രീനാഥ് ഭാസി, അനൂപ് മേനോന്, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എല്‍എല്‍ബി’ (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് ) ജനുവരി 19ന് തിയേറ്ററുകളിലെത്തും. എ.എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റോഷന് അബൂബക്കര്‍, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലന്, കാര്‍ത്തിക സുരേഷ്, സീമ ജി നായര്‍, നാദിറ മെഹ്റിന്, കവിത ബൈജു, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ബിജി ബാല്‍, കൈലാസ് എന്നിവര്‍ സംഗീതം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക