മിക്കവരും കടുത്ത വേദനയെത്തുടര്‍ന്ന് പരിശോധനകള്‍ നടത്തുമ്പോഴാണ് വ്യക്കയിലെ കല്ലുകളെ തിരിച്ചറിയുന്നത്. ചില ലവണങ്ങള്‍ അടിഞ്ഞുകൂടി ക്രിസ്റ്റല്‍ രൂപം പ്രാപിക്കുകയും അവ അടിഞ്ഞുകൂടി കല്ലായി രൂപപ്പെടുമ്പോഴുമാണ് വൃക്കയിലെ കല്ലെന്ന അവസ്ഥയുണ്ടാകുന്നത്. ചെറുതോ വലുതോ ആയ കല്ലുകള്‍ രൂപപ്പെടാം.
അതുകൊണ്ട് തന്നെ രക്തത്തിലെ മാലിന്യങ്ങളെ അരിച്ചുനീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന വൃക്കകളിലുണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നവും വലിയ പ്രാധാന്യത്തോടെയാണ് കാണേണ്ടത്. അല്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തകരാറിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും അത് വഴിയൊരുക്കും. അതികഠിനമായ വേദനയുണ്ടാക്കുന്ന വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കുന്നുണ്ട്.
തണ്ണിമത്തന് അത്തരത്തിലൊരു ഭക്ഷണമാണ്. തണ്ണിമത്തനില്‍ ജലാംശം വളരെ കൂടുതലാണ്. പൊട്ടാസ്യവും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വൃക്കയില്‍ കല്ലുണ്ടാകുന്നത് പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. അതുപോലെ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കുന്നു. ഒലിവ് ഓയില്‍ ശരീരത്തിലെ ഓക്സലേറ്റ് ആഗിരണം കുറയ്ക്കുക വഴി വൃക്കയിലെ കല്ലുകളെ പ്രതിരോധിക്കുന്നു.
ബ്രൊക്കോളിയില്‍ കാത്സ്യം ഓക്സലേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ഓക്സലേറ്റുകളില് പറ്റിനില്‍ക്കും. ഇവ വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവില്‍ ഓക്സലേറ്റുകളും അടങ്ങിയിട്ടുള്ള ബെറികള്‍ വൃക്കയിലെ കല്ലുകളുണ്ടാകുന്നത് തടയാന്‍ സഹായിക്കും. കുറഞ്ഞ ഓക്സലേറ്റുള്ള ഒരു ഇലക്കറിയാണ് കാബേജ്. ഇതിലെ പോഷകങ്ങള്‍ വൃക്കയിലെ കല്ലിനെ ചെറുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക