68-ാമത് വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയിയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇത്രയും നാള് ദളപതി 68 എന്ന താത്കാലിക പേരിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്. ടൈം ട്രാവല്‍ ചിത്രമായിരിക്കുമെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്.
ശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്, അരവിന്ദ്, അജയ് രാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.
സിദ്ധാര്‍ത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജന് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. രാജീവന് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം. എ.ജി.എസ് എന്റര്ടെയിന്മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ 25-ാം ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക