തൃശൂരില്‍ ട്രെയിനിൽ കാലു കുരുങ്ങി വിദ്യാർത്ഥിക്ക് പരുക്ക്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കാല് കുടുങ്ങി ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക് ഏറ്റത്.
ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആലുവ സ്വദേശികളായ ഫര്ഹാന്, ഷമീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കാലിന് സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ മടങ്ങവെയായിരുന്നു അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക