സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം ‘എസ്ജി 257 ‘ന്റെ പുത്തൻ അപ്ഡേറ്റ് എത്തി. സുരേഷ് ഗോപി ചിത്രത്തിന്റെ പേരാണ് പുറത്തുവന്നിരിക്കുന്നത്. ‘വരാഹം’ എന്നാണ് ചിത്രത്തിന്റെ പേര്.
സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകന് ആണ് സനൽ.
ഡിസംബര്‍ പതിനഞ്ചിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക