ഷറഫുദ്ദീൻ നായകനായി എത്തിയ ‘തോൽവി എഫ്സി’ ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം. നവംബർ മാസത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ‘തോൽവി എഫ്സി’.
നടനായ ജോർജ് കോരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എബ്രഹാം ജോസഫാണ് ചിത്രത്തിന്റെ നിർമാതാവ്. നേഷൻ വൈഡ്സ് പിക്ചേഴ്സിന്റെ ബാനറിലാണ് തോൽവി എഫ്സി ഒരുക്കിയിരിക്കുന്നത്.
ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകൻ ജോർജ് കോര തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണിലാൽ ജെയിംസ്, മനു മട്ടമന, ജോസഫ് ചാക്കോ എന്നിവർ സഹനിർമ്മാതാക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക