നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. ‘നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം’, ചിത്രങ്ങള്‍ക്കൊപ്പം അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള അമല പങ്കുവെച്ച ചിത്രങ്ങൾ ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധനേടുകയാണ്.
https://www.instagram.com/p/C1pDo53NDyu/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
നിരവധി ആരാധകരാണ് അമലയ്ക്ക് ആശംസകളുമായി എത്തിയത്. സിനിമ മേഖലയിൽ നിന്നുള്ള താരങ്ങളും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്.
2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക