നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പല രാജ്യക്കാരുള്ള പോസ്റ്ററിൽ മുമ്പിൽ നിൽക്കുന്നത് മലയാളിയാണ്. കൗതുകം നിറഞ്ഞ ഈ പോസ്റ്റർ ശ്രദ്ധ നേടുകയാണ്.
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണ്.
നിവിൻ പോളിയുടെ കരിയറിലെ ബജറ്റ് കൂടിയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ അനൗൺസ്മെന്റ് വീഡിയോ വെെറലായിരുന്നു.
അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നറായി പ്രേക്ഷകരിൽ എത്തും. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ‘ജനഗണമന’യുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക