കോട്ടയം: കോട്ടയത്ത് അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. കിടങ്ങൂരില്‍ വീടിനോട് ചേർന്നുള്ള ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലയാവയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ജോലിക്കാരനായ ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു.
പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പിളാവ് സഹകരണ ബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടില്‍ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലെ ജീവനക്കാരന് ഐക്കര സ്വദേശി ജോജിയ്ക്ക് പൊള്ളലേറ്റു.ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ കാലങ്ങളായി പടക്കനിര്‍മാണം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പടക്ക നിര്‍മ്മാണ കേന്ദ്രത്തിന് അനുമതിയില്ല എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക