കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കുല്‍ഗാം ജില്ലയിലെ ഹാദിഗാം ഏരിയയിലാണ് ഏറ്റുമുട്ടല്‍. ഇന്നലെ രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാസേനയും സി.ആര്.പി.എഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നത്.
ജമ്മു കശ്മീരിലെ രജൗരിയില്‍ കഴിഞ്ഞ നവംബറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു വരിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര് സൈനികോദ്യോഗസ്ഥരും രണ്ടു പേര് ജവാന്മാരുമാണ്. രജൗരിയിലെ കല്ലക്കോട്ട് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക