ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കി ഇൻഡിഗോ എയർലൈൻസ്. യാത്രക്കാരുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന ടിക്കറ്റുകളാണ് ഇൻഡിഗോ ലഭ്യമാക്കുന്നത്.
നിലവിൽ, ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് കമ്പനി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഇതോടെയാണ് ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞത്.
ഇന്ന് മുതൽ യാത്രക്കാരിൽ നിന്നും ഇന്ധന ചാർജ് ഈടാക്കാതെയാണ് ഇൻഡിഗോ ടിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.
ഇൻഡിഗോയുടെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച്, ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിൽ ടിക്കറ്റ് നിരക്ക് താരതമ്യേന കുറവായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക