റെഡ്മി നോട്ട് 13 സീരീസ് ഇന്ത്യന്‍ വിപണിയിലെത്തി. 200 എംപി ക്യാമറ, അമോലെഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഐപി 68 റേറ്റിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 13 ന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 6080 ചിപ്പ്സെറ്റിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന 5ജി സ്മാര്‍ട്ഫോണ്‍ ആണ്.
108 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം 5000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. നോട്ട് 13 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 പ്രൊസസറാണുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. ഡൈമെന്‍സിറ്റി 7200 അള്‍ട്ര ചിപ്പ്സെറ്റില്‍, 200 എംപി എച്ച്പി3 സെന്‍സര്‍, 120 വാട്ട് ചാര്‍ജിങ്, ഐപി 68 റേറ്റിങ് എന്നിവയുണ്ട്. ക്യാമറയില്‍ 4x സൂം, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയുണ്ട്.
റെഡ്മി നോട്ടിലെ ഏറ്റവും വിലയേറിയ പ്രീമിയം സ്മാര്‍ട്ഫോണ്‍ ആണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ 8ജിബി+256 ജിബി വേരിയന്റിന് ബാങ്ക് ഓഫറുകളടക്കം 29,999 രൂപയാണ്. റെഡ്മി നോട്ട് 13 പ്രോ യുടെ വില ആരംഭിക്കുന്നത് 8 ജിബി +128 ജിബി വേരിയന്റിന് 23999 രൂപയാണ്. റെഡ്മി നോട്ട് 13 ന്റെ 6ജിബി+128ജിബി വേരിയന്റിന് 16999 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക