സംവിധായകന് ജീത്തു ജോസഫിന്റെ മൂത്ത മകള്‍ കാത്തി ജീത്തുവും സംവിധാനത്തിലേക്ക്. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫോര്‍ ആലീസ് നാളെ (ജനുവരി 5) റിലീസ് ചെയ്യും.
കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ ജനുവരി 5 ന് വൈകിട്ട് 6.30 നാണ് ചിത്രത്തിന്റെ റിലീസ്. ബെഡ്ടൈം സ്റ്റോറീസിന്റെ ബാനറില്‍ ജീത്തു ജോസഫ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എസ്തര് അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ്.
നവീന്‍ ചെമ്പൊടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക