അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രം ‘രാസ്ത’ നാളെ കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു. അതിസാഹസികമായ ചിത്രീകരണ രംഗങ്ങൾ ആണ് റൂബ് അൽ ഖാലി മരുഭൂമിയുടെ പശ്ചാത്തലത്തിൽ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.
മലയാളികൾക്കൊപ്പം ഒമാൻ ജനതയുടെ പങ്കാളിത്തം അരങ്ങിലും അണിയറയിലും നൽകിയ ചിത്രമാണിത്. തന്റെ അമ്മയെ അന്വേഷിച്ചു ഗൾഫിലേക്കെത്തുന്ന ഒരു പെൺകുട്ടിയുടെ ജീവിത യാത്രയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കഥ പ്രേക്ഷകർക്ക് തിയേറ്ററിൽ പുത്തൻ ആസ്വാദനം നൽകുമെന്നുറപ്പാണ്.
ഒമാനിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ രാസ്തയിൽ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സാങ്കേതിക പ്രവർത്തകരുടെ മികവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘാ നാരായണൻ, ആരാധ്യാ ആൻ, ഇർഷാദ്, സുധീഷ്, ടി ജി രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്.
വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക