ഇഷ്ക്കിനുശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്നു. ചിത്രത്തിന് അബിൻ ജോസഫ് ആണ് രചന നിര്‍വഹിക്കുന്നത്. കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവായ അബിൻ ജോസഫ് എഴുതുന്ന ആദ്യ സിനിമ എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ജോമോൻ ടി. ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
അതേസമയം ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ തിരക്കിൽ ആണ് ഇപ്പോൾ ടോവിനോ. കൊച്ചിയില്‍ ഐഡന്റിറ്റിയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷയാണ് നായിക.
അന്വേഷിപ്പിൻ കണ്ടെത്തും, അജയന്റെ രണ്ടാം മോഷണം, നടികര്‍ തിലകം എന്നീ ചിത്രങ്ങളാണ് ടൊവിനോ തോമസ് നായകനായി റിലീസ് ഒരുങ്ങുന്നത്. അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി 9ന് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക