ലോകപ്രസിദ്ധ ഗായികയും നടിയുമായ സെലീന ഗോമസിന് ലോകമെമ്പാടും ആരാധകർ ഉണ്ട്. ഇപ്പോൾ തന്റെ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് താരം എന്ന രീതിയിൽ ഉള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. താരം തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്കിയ അഭിമുഖം ആണ് ചര്‍ച്ചയാകുന്നത്.
ജേസണ്‍ ബേറ്റ്മാനുമായുള്ള സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആല്‍ബം തന്റെ അവസാനത്തെ ആല്‍ബമായേക്കാമെന്ന് താരം പറയുന്നത്. ഇനി സ്റ്റുഡിയോയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്ക്രീനിലായിരിക്കാനാണ് തന്റെ പുതിയ പ്ലാനെന്നും സെലീന വ്യക്തമാക്കുന്നു.
സംഗീതത്തേക്കാള്‍ താന്‍ ഇനി അഭിനയത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് സെലീന അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇനി തന്റെ മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കുമെന്നും അഭിമുഖത്തില്‍ സെലീന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക