കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യ ദിനം പിന്നിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് ആണ് മുന്നിൽ നില്കുന്നത്. 212 പോയിന്റുമായാണ് ജില്ലയുടെ കുതിപ്പ്. 210 പോയിന്റുകള്‍ വീതം കരസ്ഥമാക്കി തൊട്ടുപിന്നാലെ തൃശൂരും കണ്ണൂരും.
മലപ്പുറം 203 പോയിന്റുമായി മൂന്നാമതും പാലക്കാട് 202 പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുമാണ് ഉള്ളത്.
ഇന്ന് 24 വേദികളിൽ ആയി 59 ഇനങ്ങളിലാണ് മത്സരം. നാടകം, ഒപ്പന, നാടോടിനൃത്തം, ബാൻഡ് മേളം ഉൾപ്പെടെയുള്ള ഇനങ്ങളിൽ ഇന്ന് മത്സരം നടക്കും.
കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 20-ാം തവണയാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോട് കപ്പില്‍ മുത്തമിടുന്നത്. രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക