സ്ത്രീ സമത്വം പ്രമേയമായി ‘അഞ്ചാംവേദം’ എന്ന ചിത്രം തിയേറ്ററുകളിലേക്ക്. ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.
നവാഗതനായ മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തിറക്കി.
പ്രേക്ഷകർക്ക് നിർവചിക്കുവാനാകാത്ത വിധത്തിലുള്ള ട്വിസ്റ്റുകളുമായി മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്ന ഒരു പ്രണയ ചിത്രമാണിത്.
ടി എം പ്രൊഡക്ഷന്റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്.
പുതുമുഖം വിഹാൻ വിഷ്ണു നായകനായ സത്താറിനെ അവതരിപ്പിക്കുന്നു. നയൻതാരയുടെ അറം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനുലക്ഷ്മിയാണ് നായികയായ സാഹിബയെ അവതരിപ്പിക്കുന്നത്.
പ്രമുഖൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച സജിത്ത് രാജ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.
അമർനാഥ് ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, സംക്രന്ദനൻ, നാഗരാജ്, ജിൻസി, അമ്പിളി, സൗമ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക