ബിജുമേനോനും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘തുണ്ടി’ന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും ചേർന്ന് നിർമിക്കുന്ന തുണ്ട് നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം ചെയ്യുന്നത്.
തല്ലുമാലാക്കും അയൽവാശിക്കും ശേഷം ആഷിഖ് ഉസ്മാൻ അവതരിപ്പിക്കുന്ന തുണ്ട് രസകരമായ ഒരു പോലീസ് കഥയാണ്.
അഭിരാം രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ, ഷാജു ശ്രീധർ തുടങ്ങിയവരും താരനിരയിലുണ്ട്. സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക