ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്.
പോലീസ് തൊപ്പി വെച്ചും അല്ലാതേയും താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ റോളിലാണോ താരം എത്തുന്നതെന്ന രീതിയിൽ ഇതോടെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രീദേവി കൊലപാതക കേസിന് പിന്നാലെ എസ് ഐ ആനന്ദ് നാരായണനും സംഘവും എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലാൻസും അനൗൺസ്മെന്റ് പോസ്റ്ററും ഏറെ ദുരൂഹവും നിഗൂഢവുമായൊരു പൊലീസ് സ്റ്റോറിയാണ് ചിത്രമെന്ന സൂചന നൽകുന്നതായിരുന്നു. മീശ പിരിയോ മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയൽ പൊലീസുകാരന്റെ ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന എസ്ഐ ആനന്ദിനെ കാണിച്ചിരിക്കുന്നത്.
കുറ്റാന്വേഷണ പശ്ചാത്തലത്തിലെത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’. ‘കൽക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.
സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തിൽ രണ്ടു പുതുമുഖനായികമാരാണുള്ളത്.
https://www.facebook.com/ActorTovinoThomas/posts/920512142769557?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക