ന്യൂഡല്‍ഹി: ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. നിലവിൽ വാട്സ്ആപ്പ് ആണ് ലൈവ് ലൊക്കേഷന്‍ ഷെയർ ആപ്പ്.
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ കോണ്ടാക്ട് നമ്പറുകളിലേക്ക് റിയല്‍ ടൈം ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് ഗൂഗിള്‍ മാപ്പ് അവതരിപ്പിച്ചത്.
എത്രനേരം ലൊക്കേഷന്‍ ഷെയര്‍ തുടരണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. വേണമെങ്കില്‍ ഒരു ദിവസം മുഴുവനും ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം.
ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നയാള്‍ മാനുവലായി ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ഓഫാക്കുന്നത് വരെ സേവനം തുടരാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇടവേള തെരഞ്ഞെടുത്തും ലൊക്കേഷന്‍ ഷെയര്‍ ചെയ്യാവുന്നതാണ്.
ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നയാളുടെ ഫോണിന്റെ ബാറ്ററി സ്റ്റാറ്റസും അറിയാന്‍ കഴിയുന്നവിധമാണ് സംവിധാനം.
ഫോണിലെ ഗൂഗിള്‍ മാപ്പ് ഓപ്പണ്‍ ചെയ്ത് വലതുവശത്ത് മുകളിലായുള്ള പ്രൊഫൈല്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക
ലൊക്കേഷന്‍ ഷെയറിങ് തെരഞ്ഞെടുത്ത ശേഷം ഷെയര്‍ ലൊക്കേഷന്‍ ടാപ്പ് ചെയ്യുക. എത്രനേരം ഷെയര്‍ ചെയ്യണമെന്ന കാര്യവും തെരഞ്ഞെടുക്കാം.
ഗൂഗിള്‍ വഴിയോ വാട്സ്ആപ്പ് പോലെയുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളുകള് വഴിയോ ലിങ്ക് മുഖാന്തരം തെരഞ്ഞെടുത്ത കോണ്ടാക്ടിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക
ഷെയര്‍ ചെയ്യുന്നത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ‘Sharing via link’ ടാപ്പ് ചെയ്ത് സ്റ്റോപ്പില്‍ അമര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക