ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. ഔഷധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അത്തി. പല ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തി.
അത്തിയുടെ തൊലിയും കായും എല്ലാം ഉപയോഗിക്കാന്‍ പറ്റുന്നതാണ്. ഗര്‍ഭിണികള്‍ക്ക് വരെ ഇത് നല്‍കുന്നത് നല്ലതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നത് നല്ലതാണ്.
നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദിവസേന അത്തിപ്പഴത്തിന്റെ വെള്ളം കുടിക്കുന്നത് വഴി വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാം.
ഉയർന്ന ഫൈബർ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും. കൂടാതെ ദഹനവ്യവസ്ഥയെ നല്ലരീതിയിൽ നടത്താനും സഹായിക്കും.
ഇതിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. അത്തിപ്പഴത്തിലെ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ദിവസവും രാവിലെ ഒരു ഗ്ലാസ് അത്തിപ്പഴ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒഴിഞ്ഞ വയറിലോ, ഭക്ഷണത്തിന് മുൻപോ ഈ വെള്ളം കുടിക്കാം.
കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം. ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു അത്തിപ്പഴം.
ശ്വാസകോശ അണുബാധ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അത്തിപ്പഴം മികച്ചതാണ്. ഏത് അവസ്ഥയിലും പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു അത്തിപ്പഴം.
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ അത്തിപ്പഴം സഹായിക്കുന്നു. ഇത് ഏത് വിധത്തിലും ബിപി നിയന്ത്രിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഭക്ഷണത്തിലുണ്ടാവുന്ന അസ്വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. അത്തിപ്പഴം കഴിച്ച് കൊണ്ടിരിക്കുന്നത് തന്നെ അള്‍സറിന് പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ്.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് അത്തിപ്പഴം സഹായിക്കുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണങ്ങിയ അത്തിപ്പഴം നല്കുന്ന ആരോഗ്യം ചില്ലറയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക