പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാള് അംബിക തമ്പുരാട്ടി (നന്ദിനി-76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും.
ജനുവരി 17ന് ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല.
കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ മൂലം താള് ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോല്‍ ശങ്കരനാരായണന് നമ്പൂതിരിയുടെയും മകളാണ്.
അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക