രാം ചരണിനെ നായകനാകുന്ന പുതിയ ചിത്രം എത്തുന്നു. ഓസ്കാര്‍ പുരസ്കാത ജേതാവ് എ.ആര് റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. റഹ്മാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബുച്ചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെയും സുകുമാര്‍ റൈറ്റിംഗ്സിന്റെയും ബാനറുകളില്‍ വെങ്കട സതീഷ് കിളാരുവാണ് നിര്‍മ്മിക്കുന്നത്.
തിരക്കഥ തയ്യാറാക്കിയതും ബുച്ചി ബാബു തന്നെയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വരും ദിവസങ്ങളിലായ് നിര്‍മ്മാതാക്കള്‍ അറിയിക്കും.
തന്റെ ആദ്യ ചിത്രമായ ‘ഉപ്പേന’യിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബുച്ചി ബാബു സന.
പ്രതികരിക്കാൻ ഇവിടെ എഴുതുക