അയോധ്യ: ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. ഗണേഷ് കുമാറിനെ സംഘാടകർ വാളകത്തെ വീട്ടിലെത്തി ചടങ്ങിന് ക്ഷണിച്ചു.
പ്രാണപ്രതിഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കിയാണ് സംഘാടകർ മന്ത്രിയെ ക്ഷണിച്ചത്.
അതേസമയം, അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
രജനീകാന്ത്, അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര് ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക