ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ തിലകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതായും ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻതന്നെ പുറത്തുവിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചതായും പ്രോജക്ടിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതികവിദഗ്ധർക്കും അഗാധമായ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നതായും അണിയറ പ്രവർത്തകർ പറഞ്ഞു. മൂന്ന് വർഷത്തിലേറെ സമയമെടുത്ത്ദുബായ്, ഹൈദരാബാദ്, കാശ്മീർ, മൂന്നാർ, കൊച്ചി എന്നിങ്ങനെ 30 ഓളം സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
ടോവിനോ തോമസ് ,സൗബിൻ ഷാഹിർ എന്നിവരെ കൂടാതെ ഭാവന, ബാബുവർഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണ വേളയിൽ ഉണ്ടായ അപ്രതീക്ഷിതമായ വെല്ലുവിളികൾ നേരിടാൻ കഴിഞ്ഞത് ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി സ്വീകരിക്കുന്നുവെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക