വിഘ്നേഷ് ശിവന്റെ പുതിയ ചിത്രത്തിന് എല്‍.ഐ.സി-ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെന്ന് പേരിട്ടതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് രംഗത്തെത്തി. ഉടനടി സിനിമയുടെ പേരുമാറ്റണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കമ്പനി നോട്ടീസും അയച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രത്തിന്റെ പേരുമാറ്റിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന് പ്രദീപ് രംഗനാഥന് നായകനായി എത്തുന്ന ചിത്രമാണ് എല്‍.ഐ.സി.
കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരാണ് എല്‍.ഐ.സി സിനിമയില്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം. സെവന് സ്ക്രീന്‍ സ്റ്റുഡിയോസും റൗഡി പിക്ചേഴ്സും ചേര്‍ന്നാണ് എല്‍.ഐ.സിയുടെ നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക