വളരെയധികം ആദായകരമായ ഒന്നാണ് താറാവ് വളർത്തൽ. വീടുകളിൽ താറാവുകളെ വളർത്തി ലാഭം കൊയ്യാൻ സാധിക്കും. ശരിയായ രീതിയിൽ പരിപാലിക്കണം എന്ന് മാത്രം.
താറാവുകളെ എങ്ങനെ ശരിയായ രീതിയിൽ പരിപാലിക്കാം എന്ന് അറിയുന്നതിനായി അവസരമൊരുക്കുകയാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഉള്ള മഞ്ഞാടി ഡക്ക് ഹാച്ചറി. ഡക്ക് ഹാച്ചറിയിൽ വെച്ച് നടത്തുന്ന താറാവ് വളർത്തൽ എന്ന വിഷയത്തിൽ നൽകപ്പെടുന്ന സൗജന്യ പരിശീലന ക്ലാസിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
2024 ജനുവരി 10ന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ മറക്കരുത്.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി 9188522711,0469-2965535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക