രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ഏർപ്പെടുത്തി റെയിൽ വേ. ആസ്ത സ്പെഷ്യൽ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനുകളുടെ ചുമതല ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ്.
ഐആർസിടിസിയുടെ ഔദ്യോഗിക പോർട്ടലിലൂടെ മാത്രമാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക.
ആധാർ നമ്പർ, മേൽവിലാസം, അടിയന്തിര സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള യാത്രക്കാരുടെ വിവരങ്ങൾ ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകേണ്ടതാണ്.
ഓരോ മൂന്നാമത്തെ കോച്ചിലും ആറ് ബർത്തുകൾ ഉള്ള ഒരു ബേ, യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ഉൾപ്പെടെയുള്ള ഓൺ ബോർഡ് സേവനങ്ങൾക്കായി നീക്കിവയ്ക്കുന്നതാണ്.
ഡിസംബർ അവസാനത്തോടെ റെയിൽവേ ആസ്ത സ്പെഷ്യലുകൾക്കുള്ള നയം പുറത്തിറക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ‘സാമൂഹിക-സാംസ്കാരിക’ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ആസ്ത സ്പെഷ്യലുകൾ ഓടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക