തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തേക്കായി വീണ്ടും കേരളത്തിലെത്തും. ജനുവരി 16,17 തീയതികളിലാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാവുക. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം വൈകിട്ട് അഞ്ചിന് റോഡ് ഷോയില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും.
ക്ഷേത്രദര്‍ശനവും നടത്തി കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകുമെന്നാണ് വിവരം. നടന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി പ്രധാനമന്ത്രി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. നേരത്തെ ജനുവരി മൂന്നിനും പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി തൃശൂരില്‍ എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക