കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേല്‍ക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനായുള്ള സിനഡ് യോഗം വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.
വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് പ്രഖ്യാപനം നടത്തുക. 80 വയസ്സിന് താഴെയുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെയും സഭയിലെയും വിവിധ പ്രശ്നങ്ങളെ തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക